അയിലൂരിലും, മേലാര്‍കോടും ഇടതുപക്ഷം പിടിച്ചെടുത്തു: ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റുമാര്‍ തോറ്റു

Posted on: November 9, 2015 7:24 am | Last updated: November 9, 2015 at 7:24 am
SHARE

ആലത്തൂര്‍: മേലാര്‍കോട് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ഭരണം സി പി എം പിടിച്ചെടുത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എട്ട് വീതം സീറ്റുകള്‍ നേടി സമനിലയിലായിരുന്നപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസ്സിന് ‘രണം ല’ിച്ചത്. ഇത്തവണ 10 സീറ്റുകള്‍ നേടിയാണ് സി പി എം ഭരണം പിടിച്ചെടുത്തത്.
ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ആലത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റായ എ അബ്ദുള്‍ റഹിമാന്‍ പരാജയപ്പെട്ടു. ഈ വാര്‍ഡില്‍ കോണ്‍ഗ്രസ്സ് വിമതനായി മത്സരിച്ച ആലത്തൂര്‍ പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി അഡ്വ വി ഷണമുഖാനന്ദനും പരാജയപ്പെട്ടു. 16 ാം വാര്‍ഡില്‍ സി പി എം വിമതനായി മത്സരിച്ച എസ ഷൗക്കത്തലിയും പരാജയപ്പെട്ടു. ഈ വാര്‍ഡില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ രാഘവനാണ് വിജയിച്ചത്. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ിംങ് കമ്മറ്റി ചെയര്‍പേഴ്‌സണായിരുന്ന ചന്ദ്രിക ചന്ദ്രന്‍ നാലാം വാര്‍ഡില്‍ പരാജയപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ എ അജിത ആറാം വാര്‍ഡിലും, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എം മായന്‍ എട്ടാം വാര്‍ഡിലും വിജയിച്ചു.—ഗ്രാമപഞ്ചായത്തിലെ നെന്മാറ ബ്ലോക്ക് ഡിവിഷനിലെ രണ്ടു വാര്‍ഡുകളിലും സി പി എം സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. മേലാര്‍കോടിലെ കക്ഷി നില. സി പി എം പത്ത്, കോണ്‍ഗ്രസ്സ് ആറ്
അയിലൂര്‍: തുടര്‍ച്ചായി 15 വര്‍ഷമായിഭരിച്ച അയിലൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന് വന്‍ തിരിച്ചടി. 17 വാര്‍ഡുകളില്‍ ഒന്‍പത് വാര്‍ഡുകള്‍ നേടി സി.—പി എംഭരണം പിടിച്ചെടുത്തു.
ആദ്യമായി ബി ജെ പി ഒരു സീറ്റും നേടി. നാലാം വാര്‍ഡില്‍ അന്നം ലക്ഷമണനാണ് ഈ ബി ജെ പി സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. കിസാന്‍ സഭയുടെ സംസ്ഥാന കമ്മറ്റിയംഗവും, സി പി ഐ ജില്ലാ എക്‌സികുട്ടീവ് അംഗവുമായി കെ എന്‍ മോഹനന്‍ ഒന്‍പതാം വാര്‍ഡിലും, നെന്മാറ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ കെ കുഞ്ഞുമോന്‍ 17 വാര്‍ഡിലും പരാജയപ്പെട്ടു.
ജില്ലാ പഞ്ചായത്തംഗമായിരുന്ന കെ വി ഗോപാലകൃഷ്ണന്‍ നെന്മാറ ബ്ലോക്ക് അയിലൂര്‍ ഡിവിഷനില്‍ നിന്നും പരാജയപ്പെട്ടു. ഗാന്ധി ഹരിത സമൃദ്ധി ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ കെ പത്മഗിരീശന്‍ ഏഴാം വാര്‍ഡില്‍ നിന്നും, മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി അബ്ദുള്‍ ജലീല്‍ 14 ാം വാര്‍ഡില്‍ നിന്നും വിജയിച്ചു. അയിലൂരിലെ കക്ഷി നില സി പി എം ഒന്‍പത്, കോണ്‍ഗ്രസ്സ് ഏഴ്, ബി ജെ പി ഒന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here