ഐക്യവും യോജിപ്പുമാണ് മുസ്‌ലിം ജമാഅത്തിന്റെ ശക്തി: കാന്തപുരം

Posted on: November 9, 2015 7:22 am | Last updated: November 9, 2015 at 7:22 am
SHARE

ap usthad kanthapuramകല്‍പ്പറ്റ: സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് പ്രൗഢമായ സമാപനം. മഹല്ല് നവകാലം നവ ചുവടുകള്‍ എന്ന പ്രമേയത്തില്‍ കല്‍പ്പറ്റ മഖ്ദൂം നഗറില്‍ നടന്ന സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മാനേജ്‌മെന്റ് പ്രതിനിധികള്‍ നവോന്മേഷം നല്‍കി സമാപിച്ചു. രാവിലെ മൈതാനി മഖാമില്‍ നടന്ന സിയാറത്തിന് ശേഷം മദീനയില്‍ നിന്നും കൊണ്ടു വന്ന പതാക സ്വാഗത സംഘം ചെയര്‍മാന്‍ എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി.
സമ്മേളനത്തില്‍ കെ കെ മുഹമ്മദലി ഫൈസി അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി എം കെ പുഷ്‌ക്കരന്‍ ഉദ്ഘാടനം ചെയ്തു.
മതജാതീയ ചിന്തകള്‍ക്കപ്പുറം മാനവിക മൂല്യങ്ങളില്‍ നാം ഒന്നിക്കണമെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ച് ആലംബ ഹീനരുടെ കൈതാങ്ങായി പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എസ് എം എയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സുന്നീ സംഘടനകള്‍ നല്‍കുന്ന പ്രാധാന്യം വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സപ്ലിമെന്റ് സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ ഉസ്താദിന് നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന നിയമ പഠന സമ്മേളനത്തില്‍ മഹല്ല് സ്ഥാപന സുരക്ഷ എന്ന വിഷയം സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ എം എ റഹീം സാഹിബും, പോലീസ് സ്‌റ്റേഷനും കോടതിയും എന്ന വിഷയത്തില്‍ അഡ്വ. മമ്മോക്കര്‍ മഞ്ചേരിയും അവതരിപ്പിച്ചു. ഉച്ചക്ക് നടന്ന ആശയ പഠന സമ്മേളനത്തില്‍ നമ്മുടെ സരണി, നമ്മുടെ സംഘടന എന്ന വിഷയത്തില്‍ സമസ്ത സെക്രട്ടറി എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരവും ക്ലാസെടുത്തു. സംഘടന 2020 പദ്ധതി അവതരണം സ്റ്റേറ്റ് വര്‍ക്കിംഗ് സെക്രട്ടറി ഇ യഅ്ക്കൂബ് ഫൈസി നിര്‍വഹിച്ചു.
വൈകിട്ട് മൂന്നരക്ക് നടന്ന സമാപന സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ എസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി കട്ടിപ്പാറ കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഐക്യവും യോജിപ്പുമാണ് മുസ്‌ലിം ജമാഅത്തിന്റെ ശക്തിയെന്നും ഇത് നശിപ്പിക്കാന്‍ ബിദ്അത്തുകാര്‍ നടത്തുന്ന ശ്രമം ചെറുത്ത് തോല്‍പ്പിക്കണമെന്നും ബിദ്അത്തിനെതിരെ ഐക്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് രാഷ്ട്രീയ സംഘടനയല്ല. എല്ലാ രാഷ്ട്രീയ സംഘടനകളുടെയും സഹായവും സുന്നീ സംഘടനകള്‍ക്ക് ആവശ്യമുണ്ട്. അതിനാല്‍ രാഷ്ട്രീയമായി സംഘടിക്കാന്‍ ഉദ്ദേശ്യമില്ലെന്നും മറിച്ചുള്ള പ്രചാരണം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബൈഅത്ത് ചെയ്ത നൂറോളം മഹല്ലുകള്‍ക്ക് പുറമെ പുതിയ പത്തോളം മഹല്ലുകളുടെ പ്രതിനിധികള്‍ ജില്ലാ സംയുക്ത ജമാഅത്ത് ഖാസി കൂടിയായി സുല്‍ത്താനുല്‍ ഉലമയുമായി ബൈഅത്ത് ചെയ്തു.
ജില്ലയില്‍ ദീര്‍ഘകാലമായി പ്രാസ്ഥാനിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന നീലിക്കണ്ടി പക്കര്‍ ഹാജി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി കാന്തപുരം എ പി ഉസ്താദ് അദ്ദേഹത്തെ ഷാളണിയിച്ച് ആദരിച്ചു. സുന്നീ കോ-ഓഡിനേഷന്‍ എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, സമസ്ത വര്‍ക്കിംഗ് സെക്രട്ടറി ഹംസ അഹ്‌സനി ഓടപ്പള്ളം, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ ഒ അഹമ്മദ്കുട്ടി ബാഖവി, സെക്രട്ടറി പി സി അബൂശദ്ദാദ്, വൈസ് പ്രസിഡന്റ് കെ എസ് മുഹമ്മദ് സഖാഫി ,എസ് ജെ എം ജില്ലാ പ്രസിഡന്റ് ടി അലവി സഅദി റിപ്പണ്‍, സെക്രട്ടറി ടി പി അബ്ദുസ്സലാം മുസ്‌ലിയാര്‍ മേപ്പാടി, ട്രഷറര്‍ മമ്മൂട്ടി മദനി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശമീര്‍ ബാഖവി, മഹഌറ സെക്രട്ടറി അലി മുസ്‌ലിയാര്‍ വെട്ടത്തൂര്‍, ഇസ്മാഈല്‍ സഖാഫി റിപ്പണ്‍, എസ് എം എ ജില്ലാ ട്രഷറര്‍ പി ഉസ്മാന്‍ മൗലവി, വൈസ് പ്രസിഡന്റ് കെ സി സൈദ് ബാഖവി, തളിയാപ്പടത്ത് കണ്‍വീനര്‍ എം ഇ അബ്ദുല്‍ ഗഫൂര്‍ സഖാഫി, സഖാഫി കൗണ്‍സില്‍ ചെയര്‍മാന്‍ കെ ടി കുഞ്ഞിമൊയ്തീന്‍ സഖാഫി,വി എസ് കെ തങ്ങള്‍ വെള്ളമുണ്ട സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ചെറുവേരി മുഹമ്മദ് സഖാഫി സ്വാഗതവും, സ്വാഗത സംഘം ജോയിന്റ് കണ്‍വീനര്‍ സൈദലവി കമ്പളക്കാട് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here