വെള്ളമുണ്ടയില്‍ ലീഗിന് 11 വാര്‍ഡുകളില്‍ ജയം

Posted on: November 9, 2015 7:20 am | Last updated: November 9, 2015 at 7:20 am
SHARE

വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്തില്‍ മുസ്‌ലിം ലീഗിന് മിന്നുന്ന വിജയം. ആകെയുള്ള 21 വാര്‍ഡുകളില്‍ 11ഉം മുസ്‌ലിം ലീഗ് നേടി.
ഭരണം നേടാന്‍ വേണ്ടി എല്‍ ഡി എഫിനോട് ഒപ്പം ചേര്‍ന്ന് ചിലര്‍ നടത്തിയ അവിശുദ്ധ കൂട്ടുകെട്ടിനെയും ജനം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞതായി യു ഡി എഫ് നേതാക്കള്‍ പറഞ്ഞു.
യു ഡി.എഫിന്റെ ചിട്ടയായ പ്രവര്‍ത്തനവും മുമ്പ് ഗ്രാമപഞ്ചായത്ത് ഭരിച്ചപ്പോഴുണ്ടാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെയും മറുപടിയാണ് തിരഞ്ഞടുപ്പ് വിജയമെന്ന് പഞ്ചായത്ത് ലീഗ് ഭാരവാഹികള്‍ പറഞ്ഞു. ലീഗ് നിര്‍ത്തിയ ഒരു സ്ഥാനാര്‍ഥി മാത്രമാണ് പരാജയപ്പെട്ടത്. മുസ്‌ലിം ലീഗ് 11, കോണ്‍ഗ്രസ് 4, എല്‍.ഡി.എഫ് എന്നിങ്ങനെയാണ് കക്ഷി നില.

വി എസ് കെ തങ്ങള്‍ക്ക് മികച്ച ജയം
വെള്ളമുണ്ട: ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്നും വി എസ് കെ തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. 18 വോട്ടുകള്‍ക്കാണ് തങ്ങള്‍ മുസ്‌ലിം ലീഗ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചത്. സി പി എം, എസ് ഡി പി ഐ,ബി ജെ പി സ്ഥാനാര്‍ഥികളും വാര്‍ഡില്‍ മത്സര രംഗത്തുണ്ടായിരുന്നു. കടുത്ത മത്സരമാണ് ഈ വാര്‍ഡില്‍ നടന്നത്. തങ്ങള്‍ 2005 മുതല്‍ 2010 വരെ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിട്ടുണ്ട്. വെള്ളമുണ്ടയിലെ മതസാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന തങ്ങള്‍ സമസ്ത കേരള സുന്നീ യുവജന സംഘം വെള്ളമുണ്ട സോണ്‍ പ്രസിഡന്റു കൂടിയാണ്.