Connect with us

Kozhikode

ചെറു പാര്‍ട്ടികള്‍ ഒരിടത്തും വിജയിച്ചില്ല

Published

|

Last Updated

കോഴിക്കോട്: ശക്തി തെളിയിക്കാനിറങ്ങിയ വെല്‍ഫെയര്‍പാര്‍ട്ടിക്കും എസ് ഡി പി ഐക്കും അഴിമതി തുടച്ചുനീക്കാനിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്കും കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ പോലും ജയിക്കാനായില്ല. എതിര്‍ സ്ഥാനാര്‍ഥികള്‍ക്ക് വെല്ലുവിളിയാകാന്‍ പോലും സാധിച്ചില്ല. വെല്‍ഫെയര്‍പാര്‍ട്ടി 14 വാര്‍ഡുകളിലും എസ് ഡി പി ഐ 15 വാര്‍ഡുകളിലും ആം ആദ്മി പാര്‍ട്ടി ഏഴ് വാര്‍ഡുകളിലുമാണ് മത്സരിച്ചിരുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളും ലഭിച്ച വോട്ടും. വാര്‍ഡ് 9- മിനി-38, വാര്‍ഡ് 10 ഷീജ-60, വാര്‍ഡ് 16 നസീറ ടീച്ചര്‍-271, വാര്‍ഡ് 32 ബല്‍ക്കീസ്-43, വാര്‍ഡ് 41 എം എ ഖയ്യൂം-81, വാര്‍ഡ് 43 സുധീര്‍-142, വാര്‍ഡ് 45 കളത്തിങ്ങല്‍ ഉമ്മര്‍ക്കോയ-49, വാര്‍ഡ് 46 സുഫിയ പാറക്കല്‍-216, വാര്‍ഡ് 52 അബ്ദുല്‍ ഗഫൂര്‍-53, വാര്‍ഡ് 54 രിസാന-66, വാര്‍ഡ് 56 ജമീല-89, വാര്‍ഡ് 7 സി അബ്ദുറഹിമാന്‍-195, വാര്‍ഡ് 62 ജസീര്‍ സി വി-174,
വാര്‍ഡ് 59 സിദ്ധീഖ്-120.എസ് ഡി പി ഐ സ്ഥാനാര്‍ഥികളും ലഭിച്ച വോട്ടും- വാര്‍ഡ് 1 ജസീല ജനീഫ-115, വാര്‍ഡ് 2 ഗഫൂര്‍-31, വാര്‍ഡ് 16 നഫീസത്തുല്‍ മിസിരിയ-42, വാര്‍ഡ് 18 സഹദ് 80, വാര്‍ഡ് 30 പി കെ റഫീഖ്-140, വാര്‍ഡ് 35 ഷാനിദ-67, വാര്‍ഡ് 40 പി ടി ഉമ്മര്‍-35, വാര്‍ഡ് 42 എം സുഹൈല്‍ 50, വാര്‍ഡ് 48 മുഹമ്മദ് ഇബ്രാഹിം-115, വാര്‍ഡ് 52 മുസ്തഫ-49, വാര്‍ഡ് 53 ബബ്‌ന ടീച്ചര്‍-97, വാര്‍ഡ് 54 ഫാരിഷ അസ്‌കര്‍-267, വാര്‍ഡ് 55 പി പി സീനത്ത്-124, വാര്‍ഡ് ചെറിയകം മുനീര്‍-168. ആം ആദ്മി പാര്‍ട്ടിയും ലഭിച്ച വോട്ടും- വാര്‍ഡ് 33 അബ്ദുല്‍ സലാം- 29, വാര്‍ഡ് 40 കോട്ടുമ്മല്‍ പാരി-20, വാര്‍ഡ് 41 സത്യപ്രകാശ്-41 , വാര്‍ഡ് 42 പി വല്‍സല-18, വാര്‍ഡ് 57 മുഹമ്മദ് ജഹീര്‍-240, വാര്‍ഡ് 65 ഷെയ്ക്ക് ഷഹീദ്- 60, വാര്‍ഡ് 62 ഷഹീദ് പി കെ-684.