Connect with us

International

മ്യാന്‍മറില്‍ സൂ കിയുടെ പാര്‍ട്ടിക്ക് ഉജ്ജ്വല വിജയം

Published

|

Last Updated

യാംഗൂണ്‍: അര നൂറ്റാണ്ട് കാലത്തെ പട്ടാള ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് പ്രതീക്ഷയേകി മ്യാന്‍മറില്‍ ആംഗ് സാന്‍ സൂ കിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍ എല്‍ ഡി) പാര്‍ട്ടി അധികാരത്തിലേക്ക്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് പൂര്‍ത്തിയായ നീതിപൂര്‍വകവും സുതാര്യവുമായ തിരഞ്ഞെടുപ്പില്‍, നിലവില്‍ സൈന്യത്തിന്റെ പിന്തുണയോടെ ഭരണം നടത്തുന്ന യൂനിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡവലപ്പെന്റ് പാര്‍ട്ടിക്ക് (യു എസ് ഡി പി) തിരിച്ചടിയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും പരാജയം സമ്മതിക്കുകയാണെന്നും പരാജയ കാരണം പരിശോധിക്കുമെന്നും ഭരണകക്ഷിയുടെ ആക്ടിംഗ് ചെയര്‍മാന്‍ റ്റെ ഓ മാധ്യമങ്ങളോട് പറഞ്ഞു.
പ്രഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വലിയ തരത്തിലുള്ള വിജയത്തിലേക്കാണ് ജനാധിപത്യ പ്രക്ഷോഭ നായികയും പ്രതിപക്ഷ നേതാവുമായ ആംഗ് സാന്‍ സൂ കിയുടെ എന്‍ എല്‍ ഡി മുന്നേറുന്നത്. അനുകൂലമായ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ എതിരാളികളെ അപഹസിക്കുകയോ പ്രകോപനമുണ്ടാക്കുകയോ ചെയ്യരുതെന്ന് വിജയ സൂചന ലഭിച്ചതോടെ വീടിനു മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരോട് സൂകി ആവശ്യപ്പെട്ടു. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെന്നും അന്തിമ ഫലപ്രഖ്യാപനം വൈകാതെ പുറത്തുവിടുമെന്നുമാണ് സര്‍ക്കാറിന്റെ അധീനതയിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.
അധികാരം കൈമാറാന്‍ ഒരുക്കമാണെന്ന പട്ടാള ഭരണകൂടത്തിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ഇത്തവണ എന്‍ എല്‍ ഡി മത്സരരംഗത്തിറങ്ങിയത്. 91 കക്ഷികളാണ് ഈ തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത തെങ്കിലും എന്‍ എല്‍ ഡിയും യു എസ് ഡി പിയും തമ്മിലാണ് നേര്‍ക്കുനേര്‍ പോരാട്ടം.