നെയ്മറും സുവാരസും വീണ്ടും; ബാഴ്‌സയ്ക്ക് വിജയം

Posted on: November 8, 2015 11:37 pm | Last updated: November 8, 2015 at 11:37 pm

NEYMAR-BARCELONA-VILLARREALകാംപ് നൗ: മെസ്സിയില്ലെങ്കിലും ബാഴ്‌സയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചുകൊണ്ട് നെയ്മറിന്റേയും സുവാരസിന്റേയും തകര്‍പ്പന്‍ പ്രകടനം വീണ്ടും. സ്പാനിഷ് ലീഗില്‍ ഇരുവരുടേയും മികവില്‍ വില്ലാ റയലിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബാഴ്‌സലോണ ജയിച്ചു. നെയ്മര്‍ രണ്ട് ഗോള്‍ നേടിയപ്പോള്‍ സുവാരസ് ഒരു ഗോള്‍ നേടി.

ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു ബാഴ്‌സ മികച്ച കളി കെട്ടഴിച്ചത്. 58ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സില്‍ പാസ് സ്വീകരിച്ച നെയ്മര്‍ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു. ഇതിനു പിന്നാലെ 68ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് സുവാരസ് ബാഴ്‌സയുടെ ലീഡ് ഉയര്‍ത്തി. കളി അന്ത്യത്തോടടുക്കവെ 84ാം മിനിറ്റില്‍ നെയ്മറും സുവാരസും ചേര്‍ന്ന് നടത്തിയ നീക്കം നെയ്മര്‍ വലയിലെത്തിച്ചു. നെയ്മറിന്റെ പ്രതിഭ വിളിച്ചറിയിക്കുന്ന മനോഹരമായ ഗോളിലൂടെയായിരുന്നു ബാഴ്‌സയുടെ പട്ടിക പൂര്‍ത്തിയാക്കിയത്.