ബിഹാറിലേത് ജനങ്ങളുടെ വിജയം: നിതീഷ് കുമാര്‍

Posted on: November 8, 2015 4:36 pm | Last updated: November 8, 2015 at 7:04 pm

Nitishപാറ്റ്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ മഹാസഖ്യത്തിന്റെ വിജയം ജനങ്ങളുടെ വിജയമാണെന്ന് നിതീഷ് കുമാര്‍. വിദ്വേഷരാഷ്ട്രീയത്തിനെരെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. എല്ലാ വിഭാഗം ജനങ്ങളും മഹാസഖ്യത്തിനൊപ്പം നിന്നു. ബിഹാര്‍ തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യന്‍ ജനത മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു.