ബിഹാര്‍: ബിജെപി ഓര്‍ഡര്‍ ചെയ്തത് 100 കിലോ മധുരപലഹാരങ്ങള്‍

Posted on: November 8, 2015 2:44 pm | Last updated: November 8, 2015 at 3:30 pm
SHARE

bihപാറ്റ്‌ന: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയോടെ ബിജെപി ഓര്‍ഡര്‍ ചെയ്തത് 100 കിലോയിലധികം മധുരപലഹാരങ്ങള്‍. വലിയ അളവില്‍ പടക്കങ്ങളും ബിജെപി ഓര്‍ഡര്‍ ചെയ്തിരുന്നു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തെ ഓര്‍ഡര്‍ ചെയ്തിരുന്നില്ലെങ്കിലും രാവിലെ ആദ്യ ഫലങ്ങളില്‍ ലീഡ് ലഭിച്ചതോടെയാണ് ബിജെപി വന്‍തോതില്‍ ലഡുവും പടക്കങ്ങളും ഓര്‍ഡര്‍ ചെയ്തത്.
എന്നാല്‍ പിന്നീട് ബിജെപിയെ മറികടന്ന് മഹാസഖ്യം മുന്നേറിയതോടെ ഓര്‍ഡര്‍ ചെയ്തത് നാണക്കേടായി. മാത്രമല്ല ആദ്യ ഫലസൂചനകള്‍ വന്നപ്പോള്‍ പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനങ്ങളും ബിജെപി പ്രവര്‍ത്തകര്‍ നടത്തി. എന്നാല്‍ അത് എല്‍ കെ അദ്വാനിയുടെ ജന്മദിനത്തിലായിരുന്നെന്ന് പറഞ്ഞ് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം ഇപ്പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here