മോദിയുടെ അഹങ്കാരത്തിനുള്ള തിരിച്ചടി: ശിവസേന;നല്ല ദിനങ്ങള്‍ വരുന്നു: യെച്ചൂരി

Posted on: November 8, 2015 1:18 pm | Last updated: November 8, 2015 at 3:55 pm

Sitaram Yechuryമുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലമെന്ന് ശിവസേന. ബിഹാറിലെ മഹാസഖ്യത്തിന്റെ വിജയം ദേശീയ രാഷ്ട്രീയത്തിലെ വഴിത്തിരിവാകുമെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത് പറഞ്ഞു. നിതീഷ് പുതിയ പൊളിറ്റിക്കല്‍ ഹീറോയായെന്നും തോല്‍വിയുടെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണെന്നും അദ്ദേഹം തുറന്നടിച്ചു.

രാജ്യത്ത് നല്ല ദിനങ്ങള്‍ വരുന്നതിന്റെ സൂചനയാണ് ബിഹാര്‍ ഫലമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം മോദിക്കല്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ബീഹാറികളുടെ ഡി.എന്‍.എയെ അവഹേളിച്ചതിനുള്ള മറുപടിയാണ് മഹാസഖ്യത്തിന്റെ വിജയമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് മകള്‍ മിസ പറഞ്ഞു. ബിജെപി ആത്മപരിശോധന നടത്തണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ മാറ്റമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി ശിവശങ്കര്‍ പ്രസാദ് പറഞ്ഞു.