ഖുര്‍ആന്‍ പാരായണം ജീവിതത്തിന്റെ ഭാഗമാക്കുക: കാന്തപുരം

Posted on: November 7, 2015 11:41 pm | Last updated: November 7, 2015 at 11:41 pm
SHARE

കോഴിക്കോട്: ഖുര്‍ആന്‍ പാരായണം മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമാക്കുക വഴി ജീവിതത്തില്‍ ഉയര്‍ന്ന വിജയം കൈവരിക്കാനാവുമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസില്‍ സംഘടിപ്പിച്ച ദൗറത്തുല്‍ ഖുര്‍ആന്‍ ഒന്‍പതാം സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സബൂര്‍ ബാഹസന്‍ തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, മുഖ്താര്‍ ഹസ്രത്ത് ബാഖവി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വി പി എം ഫൈസി വില്യാപള്ളി, ഹാഫിള് അബൂബക്കര്‍ സഖാഫി, അബ്ദുല്ല സഖാഫി മലയമ്മ, ഉബൈദ് സഖാഫി സംസാരിച്ചു.
ഖുര്‍ആന്‍ ജേതാക്കളായ ഹാഫിള് ഫള്‌ലുള്ള, ഹാഫിള് ഹാമിദ്, ഖാരിഅ് മുഹമ്മദ് ഹനീഫ് സഖാഫി എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമ്മാനിച്ചു. കുഞ്ഞി മുഹമ്മദ് സഖാഫി സ്വാഗതവും ലത്വീഫ് സഖാഫി നന്ദിയും പറഞ്ഞു.