രാജേഷിന് സ്വര്‍ണ മോതിരം നല്‍കില്ലെന്ന് ശിവന്‍കുട്ടി

Posted on: November 7, 2015 6:30 pm | Last updated: November 7, 2015 at 6:30 pm
SHARE

sivankuttyതിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി 25ല്‍ അധികം സീറ്റ് നേടിയാല്‍ നല്‍കാമെന്ന് പറഞ്ഞ സ്വര്‍ണ മോതിരം വി വി രാജേഷിന് നല്‍കില്ലെന്ന് വി ശിവന്‍കുട്ടി. അതിന് രണ്ട് കാരണങ്ങളാണ് അദ്ദേഹം പറയുന്നത്.

താന്‍ പന്തയം വെച്ചെങ്കിലും അത് അംഗീകരിക്കാന്‍ രാജേഷ് തയ്യാറായിരുന്നില്ല. രാജേഷ് പന്തയത്തിന് തയ്യാറായിരുന്നുവെങ്കില്‍ താന്‍ ഉറപ്പായും മോതിരം നല്‍കുമായിരുന്നു.

എന്നാല്‍ മോതിരത്തിന് കൂടുതല്‍ അര്‍ഹത കോണ്‍ഗ്രസിനാണെന്നും ശിവന്‍കുട്ടി പറഞ്ഞു. അവരുടെ വോട്ടാണ് ബിജെപിക്ക് പോയത്. കോണ്‍ഗ്രസിന് 500 വോട്ടുകള്‍ പോലും കിട്ടാത്ത വാര്‍ഡുകളുണ്ട്. കോണ്‍ഗ്രസ് വോട്ടുകളാണ് ബിജെപിയുടെ ജയം നിര്‍ണയിച്ചതെന്ന് ശിവന്‍കുട്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here