Connect with us

Kerala

തിരഞ്ഞെടുപ്പ് ഫലം തെറ്റ് തിരുത്തി മുന്നോട്ട് പോവാനുള്ള അവസരം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാറിന് തെറ്റ് തിരുത്തി മുന്നോട്ട് പോവാനുള്ള അവസരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരാജയം പാര്‍ട്ടിയും യുഡിഎഫും സര്‍ക്കാറും ചര്‍ച്ച ചെയ്ത് വീഴ്ച്ചകള്‍ പരിഹരിക്കും. പരാജയ കാരണങ്ങള്‍ എന്താണെന്ന് പൊതുവേദിയില്‍ പറയാനാവില്ല.

നേതൃമാറ്റത്തിന്റെ സാഹചര്യം ഇപ്പോള്‍ നിലവിലില്ല. ബാര്‍കോഴ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞതാണ്. അത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.