പാല: ബാര്‍കോഴ വിവാദം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടില്ലെന്ന് കെഎം മാണി. പാലായില്‍ ആകെയുള്ള 26 സീറ്റില്‍ 20ലും യുഡിഎഫ് വിജയിച്ചു. 17 സീറ്റ് കേരളാ കോണ്‍ഗ്രസ് വിജയിച്ചു. അതായത് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞത് ചരിത്രപരമായ വിജയമാണെന്നും മാണി പറഞ്ഞു. പാലായിലെ വിജയം അത്യുജ്ജ്വലമാണ്. ചിലടത്ത് ചെറിയ പരാജയങ്ങളുണ്ടായിട്ടുണ്ട്. അതിന് പൊതുവായ ചില കാരണങ്ങളുണ്ടെന്നും മാണി കൂട്ടിച്ചേര്‍ത്തു.
ബാര്‍ കോഴ തിരഞ്ഞെടുപ്പിനെ ബാധിച്ചില്ലെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബാര്‍ കോഴ ബാധിക്കേണ്ടിയിരുന്നത് പാലായിലല്ലേ എന്നാല്‍, അത് ഉണ്ടായില്ലല്ലോ, എന്നെ അറിയാവുന്ന പാലാക്കാര്‍ എനിക്ക് നല്‍കിയെന്നും പാലായിക്കാര്‍ക്ക് നന്ദിയുണ്ടെന്നും കെഎം മാണി പറഞ്ഞു.