പരാജയം അംഗീകരിക്കുന്നു വിഎം സുധീരന്‍

Posted on: November 7, 2015 1:00 pm | Last updated: November 7, 2015 at 1:00 pm
SHARE

VM SUDHEERANതിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയം അംഗീകരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. എങ്കിലും യുഡിഫിന്റെ ജനകീയ അടിത്തറ തകര്‍ന്നിട്ടില്ലെന്നാണ് ഫലം കാണിക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ മാത്രമാണ് ഇടത് പക്ഷം വന്‍ മുന്നേറ്റമുണ്ടാക്കിയത്. ബാക്കി ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും യുഡിഎഫ് അടിത്തറ കാത്തുസൂക്ഷിക്കുന്ന പ്രകടനമാണ് നടത്തിയത്. തോല്‍വിയുടെ കാരണങ്ങള്‍ സമഗ്രമായി പരിശോധിക്കുമെന്നും സുധീരന്‍ പറഞ്ഞു.