30ന് മുമ്പ് രാജി: പി സി ജോര്‍ജ്

Posted on: November 7, 2015 5:49 am | Last updated: November 7, 2015 at 12:50 am
SHARE

pc-georgeതിരുവനന്തപുരം: നിയമസഭാസമ്മേളനത്തിനു മുമ്പ് എം എല്‍ എ സ്ഥാനം രാജിവക്കുമെന്നു പി സി ജോര്‍ജ്. 30നു ആരംഭിക്കുന്ന സഭാസമ്മേളനത്തില്‍ എം എല്‍ എ ആയി താന്‍ ഉണ്ടാകില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം ജോര്‍ജിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നല്‍കിയ പരാതിയില്‍ സ്പീക്കറുടെ തീര്‍പ്പ് എതിരാകുമെന്ന് വ്യക്തമായതോടെയാണ് ജോര്‍ജ് രാജിക്കൊരുങ്ങുന്നത്. തോമസ് ഉണ്ണിയാടന്റെ ഹരജിയില്‍ തിങ്കളാഴ്ച സ്പീക്കര്‍ വിധി പറയാനാണ് സാധ്യത.
അങ്ങനെയങ്കില്‍ രണ്ട് ദിവസത്തിനകം എം എല്‍ എ സ്ഥാനം ഒഴിഞ്ഞേക്കും. ഇന്നലെ ഇടതു എം എല്‍ എമാരായ എ പ്രദീപ്കുമാറും വി എസ് സുനില്‍കുമാറും ജോര്‍ജിന് അനുകൂലമായി സ്പീക്കര്‍ക്ക് മൊഴി നല്‍കി. നിയമസഭാ സെക്രട്ടറി ശാര്‍ങ്ഗധരനെ വിസ്തരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇന്നലത്തെ തെളിവെടുപ്പ് അലസി.

LEAVE A REPLY

Please enter your comment!
Please enter your name here