ചെയര്‍മാന്‍, മേയര്‍ തിരഞ്ഞെടുപ്പ് 18ന്

Posted on: November 7, 2015 5:48 am | Last updated: November 7, 2015 at 12:49 am
SHARE

തിരുവനന്തപുരം: മുനിസിപ്പല്‍ ചെയര്‍മാന്‍, കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് 18ന് രാവിലെ 11 നും വൈസ് വൈസ് ചെയര്‍മാന്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഉച്ചക്ക് രണ്ടിനും നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 19നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചക്ക് രണ്ടിനും നടക്കും. തിരഞ്ഞെടുപ്പ് ഓപ്പണ്‍ ബാലറ്റ് മുഖാന്തിരമായിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ മേയര്‍, ചെയര്‍മാന്‍, പ്രസിഡന്റ് എന്നിവര്‍ വരണാധികാരി മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്യുക. ഡെപ്യൂട്ടി മേയര്‍, മേയര്‍ മുമ്പാകെയും വൈസ് ചെയര്‍മാന്‍ ചെയര്‍മാന്‍ മുമ്പാകെയും, വൈസ് പ്രസിഡന്റ് പ്രസിഡന്റ് മുമ്പാകെയുമാണ് സത്യപ്രതിജ്ഞ ചെയ്യുക.തിരഞ്ഞെടുപ്പ് പൂര്‍ത്തിയായയുടന്‍ വരണാധികാരികള്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാറിനും ബന്ധപ്പെട്ട സ്ഥാപനത്തിലെ സെക്രട്ടറിക്കും നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുളള പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ബന്ധപ്പെട്ട വരണാധികാരികളെയാണ് കമ്മീഷന്‍ ചുമതലപ്പെടുത്തിയത്.