മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം

Posted on: November 7, 2015 6:00 am | Last updated: November 7, 2015 at 12:36 am
SHARE

scholarshipsഒ ബി സി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും പിന്നാക്ക സമുദായ വികസന വകുപ്പ് സാമ്പത്തിക സഹായം നല്‍കുന്നു. സിവില്‍ സര്‍വീസ്, മെഡിക്കല്‍/ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ്, ബേങ്കിംഗ്, വിവിധ പി എസ് സി/യു പി എസ് സി പരീക്ഷകള്‍ എന്നിവക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അപേക്ഷിക്കാം. www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം.
അവസാന തീയതി നവംബര്‍ 10
സ്‌കോളര്‍ഷിപ്പ് പുതുക്കാന്‍ അവസരം
2008-09 അധ്യയന വര്‍ഷത്തില്‍ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് (ഫ്രഷ്) ചില സാങ്കേതിക കാരണങ്ങളാല്‍ പുതുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന്, നാല് റിന്യൂവലുകള്‍ക്ക് അപേക്ഷിക്കാന്‍ ഒരവസരം കൂടി നല്‍കും.
മെറിറ്റ് സ്‌കോളര്‍ഷിപ്പ്
സംസ്ഥാന സുവര്‍ണ ജൂബിലി മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ് കോളജുകളിലും ബിരുദ/ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഈ അധ്യയന വര്‍ഷം പ്രവേശനം നേടിയ ബി പി എല്‍ കുടുംബത്തിലെ അംഗമായവരാണ് അപേക്ഷിക്കേണ്ടത്.
വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും www.dcescholarship.kerala.gov.in വെബ്‌സൈറ്റ് കാണുക.
അവസാന തീയതി നവംബര്‍ 19.
ഹിന്ദി സ്‌കോളര്‍ഷിപ്പ്
ഹിന്ദി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഈമാസം 19 വരെ നീട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here