44 തസ്തികകളില്‍ പി എസ് സി അപേക്ഷ ക്ഷണിച്ചു

Posted on: November 7, 2015 5:29 am | Last updated: November 7, 2015 at 12:30 am
SHARE

കേരള സര്‍ക്കാറിന്റെ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിന് പി എസ് സി അപേക്ഷ ക്ഷണിച്ചു. ഹോമിയോ ഫാര്‍മസിസ്റ്റ്, ലാബ് അസിസ്റ്റന്റ്, എന്‍ സി സി സൈനിക ക്ഷേമ വകുപ്പില്‍ എല്‍ ഡി ക്ലാര്‍ക്ക്, സൈനിക ക്ഷേമ വകുപ്പില്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍, തുറമുഖ വകുപ്പില്‍ ലൈറ്റ് കീപ്പര്‍ ആന്‍ഡ് സിഗ്‌നലര്‍ തുടങ്ങിയ 44 തസ്തികകളിലേക്കാണ് വിജ്ഞാപനം.
മറ്റു തസ്തികകള്‍:
ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്), ജൂനിയര്‍ സൂപ്പര്‍വൈസര്‍ (കാന്റീന്‍), വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ (വിമുക്ത ഭടന്‍ മാത്രം), ഫാര്‍മസസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോപ്പതി), എല്‍ ഡി ക്ലാര്‍ക്ക് (എന്‍ എസ് സി സൈനിക ക്ഷേമ വകുപ്പ്), ലൈറ്റ് കീപ്പര്‍ ആന്‍ഡ് സിഗ്‌നലര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ഫിസിക്‌സ്), ജൂനിയര്‍ (ഇംഗ്ലീഷ്) ഓഫ്താല്‍മിക് അസിസ്റ്റന്റ്, റേഡിയോഗ്രാഫര്‍ ഗ്രേഡ് രണ്ട്, ഫോറസ്റ്റ് റേഞ്ചര്‍, സോമില്‍ സര്‍വേ ഓഫീസര്‍ എന്നീ തസ്തികകളില്‍ വിവിധ വകുപ്പുകളിലാണ് വിജ്ഞാപനം.
സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം (ജില്ലാതലം) ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഗണിതശാസ്ത്രം), അറബിക്, അറബിക് ലാംഗ്വേജ് ടീച്ചര്‍ (എല്‍ പി, യു പി), ഉര്‍ദു അധ്യാപകര്‍ തസ്തികകളില്‍ ഇപ്പോള്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ പി എസ് സി വൈബ്‌സൈറ്റില്‍ ലഭിക്കും. www.keralapsc.gov.in