മെട്രോ ഡല്‍ഹി 1509 ഒഴിവ്‌

Posted on: November 7, 2015 6:00 am | Last updated: November 7, 2015 at 12:28 am
SHARE

Delhi_Metroഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ഡി എം ആര്‍ സി) വിവിധ എക്‌സിക്യൂട്ടീവ്, നോണ്‍ എക്‌സിക്യൂട്ടീവ് തസ്തികകളിലെ 1509 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംവരണ സമുദായങ്ങള്‍ക്ക് നിയമാനുസൃത സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
ഡല്‍ഹി മെട്രോയില്‍ അസിസ്റ്റന്റ് മാനേജര്‍, സ്റ്റേഷന്‍ കണ്‍ട്രോളര്‍/ട്രെയിന്‍ ഓപറേറ്റര്‍, കസ്റ്റമര്‍ റിലേഷന്‍സ് അസിസ്റ്റന്റ്, ജൂനിയര്‍ എന്‍ജിനീയര്‍/ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ് സിവില്‍, ഓഫീസ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ എന്നീ തസ്തികകളില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് www. delhimetrorail.com.
അവസാന തീയതി നവംബര്‍ 25

LEAVE A REPLY

Please enter your comment!
Please enter your name here