കരസേന റിക്രൂട്ട്‌മെന്റ: രജിസ്‌ട്രേഷന്‍ 24 വരെ

Posted on: November 7, 2015 12:22 am | Last updated: November 7, 2015 at 7:47 am
SHARE

indian armyഏഴ് തെക്കന്‍ ജില്ലകളിലെ യുവാക്കള്‍ക്കായി കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ ഡിസംബര്‍ 10 മുതല്‍ 15 വരെ നടക്കുന്ന സൈനിക റിക്രൂട്ട്‌മെന്റ് റാലിക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഈ മാസം 24 വരെ സ്വീകരിക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലുള്ള നിശ്ചിത വിദ്യാഭ്യാസ /ശാരീരിക യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.www. joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന അഡ്മിറ്റ് കാര്‍ഡ് ഹാജരാക്കേണ്ടതാണ്. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ ട്രേഡ്‌സ്മാന്‍, സോള്‍ജിയര്‍ ക്ലര്‍ക്ക്, സോള്‍ജിയര്‍ നഴ്‌സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ്.
യോഗ്യത:
സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടിക്ക് 45 ശതമാനം മാര്‍ക്കോടെ എസ് എസ് എല്‍ സി
സോള്‍ജിയര്‍ ടെക്‌നിക്കല്‍: 45 ശതമാനം മാര്‍ക്കോടെ പ്ലസ് ടു സയന്‍സ്
സോള്‍ജിയര്‍ ട്രേഡ്‌സ്മാന്‍: എസ് എസ് എല്‍ സി/ ഐ ടി ഐ
നഴ്‌സിംഗ് അസിസ്റ്റന്റ്: 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു
നിശ്ചിത ശാരീരിക യോഗ്യത ഉണ്ടായിരിക്കണം.
അവസാന തീയതി നവംബര്‍ 24

സൈനിക സ്‌കൂള്‍ പ്രവേശനം
തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂളില്‍ അടുത്ത അധ്യയന വര്‍ഷം പ്രവേശനം ആഗ്രഹിക്കുന്ന ആണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആറ്, ഒമ്പത് ക്ലാസുകളിലേക്കാണ് പ്രവേശനം. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ഈ മാസം 21 വരെ ലഭിക്കും. പ്രവേശന പരീക്ഷ ജനുവരി മൂന്നിന് നടക്കും. വിവരങ്ങള്‍ക്ക്:www. sainikschooltvm.nic.in , , 0471 2167590

കരസേനയില്‍ പ്ലസ്ടുക്കാര്‍ക്ക്
എന്‍ജിനീയറിംഗ് പഠനം
ഉയര്‍ന്ന മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ മിടുക്കരായ ആണ്‍കുട്ടികള്‍ക്ക് സൗജന്യമായി കരസേനയുടെ ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീമിലൂടെ എന്‍ജിനീയറിംഗ് പഠനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. 2016 ജൂലൈയില്‍ ആരംഭിക്കുന്ന കോഴ്‌സിലേക്കാണ് പ്രവേശനം.
പഠന പരിശീലനങ്ങള്‍ക്ക് പുറമെ താമസവും ഭക്ഷണവും സൗജന്യമായിരിക്കും. പരിശീലന കാലത്ത് വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന സ്റ്റൈപ്പന്റ് ലഭിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍ജിനീയറിംഗ് ബിരുദത്തോടൊപ്പം ലഫ്റ്റനന്റ് പദവിയില്‍ നിയമനവും ലഭിക്കും.
യോഗ്യത:
പതിനാറര വയസ്സിനും പത്തൊമ്പതര വയസ്സിനും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 70 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുണ്ടായിരിക്കണം.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.www. joinindianarny.nic.inഎന്ന വെബ്‌സൈറ്റില്‍ വിശദ വിവരങ്ങള്‍ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here