ഗ്രീന്‍പീസിന് രാജ്യത്ത് പ്രവര്‍ത്തനാനുമതി റദ്ദാക്കി

Posted on: November 6, 2015 9:40 pm | Last updated: November 6, 2015 at 11:40 pm
SHARE

greenpeaceന്യൂഡല്‍ഹി: അന്തര്‍ ദേശീയ പരിസ്ഥിതിസംഘടനയായ ഗ്രീന്‍പീസിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനാനുമതി റദ്ദാക്കി. ചെന്നൈയിലെ രജിസ്ട്രാര്‍ ഓഫ് സൊസൈറ്റീസ് ആണ് ഗ്രീന്‍പീസിന്റെ അനുമതി റദ്ദാക്കിയത്. വിദേശഫണ്ടുകളില്‍ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സാമ്പത്തിക തട്ടിപ്പ്, കൃത്രി രേഖ ചമക്കല്‍ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംഘടനയുടെ രാജ്യത്തെ പ്രവര്‍ത്തനാനുമതി നിഷേധിച്ചിരിക്കുന്നത്.
നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് ഗ്രീന്‍ പീസിന്റെ പ്രവര്‍ത്തനത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി സംഘടനക്ക് വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്നതിനും വ്യവസായ സംരഭങ്ങളില്‍ ഇടപെടുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. വിദേശ ഫണ്ടുകളില്‍ തിരിമറി നടത്തിയെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ സംഘടനയോട് വിശദീകരണം ചോദിക്കാതെയാണ് പ്രവര്‍ത്തനാനുമതി റദ്ദാക്കിയതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ഗ്രീന്‍പീസ് ഇന്ത്യാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിനുതാ ഗോപാല്‍ അറിയിച്ചു. ഇതിനെതിരെ കോടതി നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here