ആരാമ്പ്രം സ്വദേശി അപകടത്തില്‍ മരിച്ചു

Posted on: November 6, 2015 9:58 pm | Last updated: November 6, 2015 at 9:58 pm
diedജിദ്ദ : ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് പോകും വഴി തായിഫിനടുത്ത് റോഡപകടത്തില്‍ കോഴിക്കോട് ആരാമ്പ്രം സ്വദേശി ജാഫര്‍ കുടിലാട്ട് (26) മരണപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെയാണു സംഭവം.
കൊടുവള്ളി ആരാമ്പ്രം പരേതനായ കുടിലാട്ട് അഹമ്മദ് , മറിയ ദമ്പതികളുടെ മകനാണ് ജാഫര്‍. ഒരു വയസ്സ് പ്രായമുള്ള മകന്‍ ഉണ്ട്. ജംഷീനയാണു ഭാര്യ.