യു എ ഇ എക്‌സ്‌ചേഞ്ച് 35-ാം വാര്‍ഷികം റാശിദ് സെന്ററിലെ കുട്ടികളോടൊപ്പം ആഘോഷിച്ചു

Posted on: November 6, 2015 7:51 pm | Last updated: November 6, 2015 at 7:51 pm
SHARE
യു എ ഇ എക്‌സ്‌ചേഞ്ചിന്റെ 35-ാം വാര്‍ഷികം റാശിദ് സെന്ററിലെ കുട്ടികളോടൊപ്പം  ആഘോഷിച്ചപ്പോള്‍
യു എ ഇ എക്‌സ്‌ചേഞ്ചിന്റെ 35-ാം വാര്‍ഷികം റാശിദ് സെന്ററിലെ കുട്ടികളോടൊപ്പം
ആഘോഷിച്ചപ്പോള്‍

അബുദാബി: ദുബൈയിലെ റാശിദ് പീഡിയാട്രിക് തെറാപ്പി സെന്ററിലെ ഭിന്നശേഷിയുള്ള കുട്ടികളോടൊപ്പം ആഗോള റെ മിറ്റന്‍സ് ബ്രാന്റായ യു എ ഇ എക് സ്‌ചേഞ്ച് 35-ാം വാര്‍ഷികം ആ ഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി തെറാപ്പി സെന്ററിലെ കുട്ടികളുടെ ക്ഷേമത്തിനായി കമ്പനി 35,000 ദിര്‍ഹം സംഭാവന നല്‍കുക യും ചെയ്തു. യു എ ഇ എക്‌സ്‌ചേഞ്ച് സി ഇ ഒ പ്രമോദ് മങ്ങാട്ട്, കണ്‍ ട്രി ഹെഡ് വര്‍ഗീസ് മാത്യു, കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ കുട്ടികളോടൊപ്പം ആഘോഷത്തില്‍ പ ങ്കെടുത്തു. സെന്റെറിലെത്തിയ പ്രമോദ് മങ്ങാട്ടിനെയും മറ്റു അതിഥികളേയും റാശിദ് സെന്ററിന്റെ ജനറല്‍ മാനേജര്‍ മറിയം ഉസ്മാന്‍, മാധ്യമ ഉപദേഷ്ടാവ് അബ് ദുര്‍റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
മറിയം ഉസ്മാന്റെ നേതൃത്വത്തില്‍ റാശിദ് സെന്റര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമാണെന്നും നാമെല്ലാവരും നല്ല ഭാവിക്കുവേണ്ടി കഠിനമായി പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടു ത്തെ യുവ പൗരന്മാര്‍ പിന്നിലാവുകയാണെന്ന് പ്രമോദ് മങ്ങാട്ട് പറഞ്ഞു. വേഗം കുറച്ച് കൈപിടിച്ചു നമ്മുടെ യാത്രയില്‍ ഇവരെക്കൂടി കൂട്ടണം, ഈ സെന്റര്‍ അതിന്റെ മകുടോദാഹരണമാണ്. രാജ്യാന്തര പ്രവര്‍ത്തന ത്തിന്റെ 35-ാം വാര്‍ഷികം ആഘോഷിക്കുന്ന യു എ ഇ എക്‌സ്‌ചേഞ്ചിന് യു എ ഇയി ല്‍ 140 ശാഖകളുണ്ട്. ഇതില്‍ 16 എണ്ണം ദുബൈ മെട്രോ സ്റ്റേഷനിലാണ്. അടുത്തിടെ ജബല്‍ അലി മെട്രോ സ്റ്റേഷന്റെ പേര് യു എ ഇ എക്‌സ്‌ചേഞ്ച് മെട്രോ സ്റ്റേഷന്‍ എന്ന് മാറ്റിയിരുന്നതും പ്രമോദ് ഓര്‍മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here