പുസ്തകോത്സവം: ചര്‍ച്ചകള്‍, പ്രകാശനങ്ങള്‍ സജീവം

Posted on: November 6, 2015 6:53 pm | Last updated: November 11, 2015 at 7:49 pm
പ്രസിദ്ധ ഇംഗ്ലീഷ് എഴുത്തുകാരന്‍ ബെന്‍ ഓക്‌റി സദസ്യരുമായി സംവദിക്കുന്നു
പ്രസിദ്ധ ഇംഗ്ലീഷ് എഴുത്തുകാരന്‍ ബെന്‍ ഓക്‌റി സദസ്യരുമായി സംവദിക്കുന്നു

ഷാര്‍ജ: സാമൂഹിക-സാഹിത്യ വിഷയങ്ങളെക്കുറിച്ച് നിരവധി ചര്‍ച്ചകളാണ് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ലെബനീസ് തീവ്രവാദികളാല്‍ അഞ്ചുവര്‍ഷം ബന്ദിയാക്കപ്പെട്ട ജോണ്‍ മക്കാര്‍ത്തി, യു എ ഇ കവയിത്രി ഹബീബ അല്‍ സായിഹ്, പാക്കിസ്ഥാനി എഴുത്തുകാരന്‍ മോനി മുഹ്‌സിന്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച ശ്രദ്ധേയമായി. സംഘര്‍ഷഭരിതമായ സാമൂഹികാവസ്ഥകള്‍ക്ക് അയവുവരുത്താന്‍ സര്‍ഗാത്മക രചനകള്‍ക്ക് കഴിയുമെന്ന് മാധ്യമ പ്രവര്‍ത്തകന്‍കൂടിയായ ജോണ്‍ മക്കാര്‍ത്തി പറഞ്ഞു.
1986ലാണ് ലെബനാനില്‍ വെച്ച് ജോണ്‍ മക്കാര്‍ത്തി ബന്ദിയാക്കപ്പെട്ടത്.