Connect with us

Uae

പുസ്തകമേളയില്‍ കുട്ടികളുടെ ഓര്‍മയില്‍ ഓടിയെത്തുന്നത് കലാം

Published

|

Last Updated

ഷാര്‍ജ: വായനയുടെ വസന്തോത്സവ നഗരിയുണര്‍ന്നപ്പോള്‍ ഷാര്‍ജയിലെ കുട്ടികളുടെ ഓര്‍മയില്‍ ആദ്യം ഓടിയെത്തുന്നത് അന്തരിച്ച മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാമായിരിക്കും. മുന്‍ വര്‍ഷത്തെ ഷാര്‍ജ പുസ്തകോത്സവത്തില്‍ മിസൈല്‍ മനുഷ്യനുമായി സംവദിക്കാന്‍ ലഭിച്ച അവസരവും ഭാഗ്യവും വിവിധ എമിറേറ്റുകളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇന്നും ഓര്‍ക്കുന്നു. ഇന്ത്യന്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുമായിട്ടായിരുന്നു സംവാദം.
പുസ്തകോത്സവത്തില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ അദ്ദേഹം ഭാവിയില്‍ ആരൊക്കെയായിത്തീരണമെന്നത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് വ്യക്തമായ ഉപദേശം നല്‍കിയിരുന്നു. ഇത്തവണത്തെ പുസ്തകോത്സവത്തില്‍ കലാമിന്റെ ഓര്‍മകള്‍ വിദ്യാര്‍ഥി സമൂഹം അയവിറക്കുകയാണ്. ഇന്ത്യയില്‍ നിന്ന് പ്രമുഖരായ എഴുത്തുകാരും മറ്റും പുസ്തകോത്സവത്തിന് എത്തുന്നുണ്ടെങ്കിലും കലാമിനോളം പ്രാധാന്യം ആര്‍ക്കും നല്‍കാന്‍ കഴിയുന്നില്ല.