അധോലോക നായകന്‍ ഛോട്ടാ രാജനെ ഡല്‍ഹിയിലെത്തിച്ചു

Posted on: November 6, 2015 6:30 pm | Last updated: November 7, 2015 at 9:55 am
SHARE

chhota-rajan-pti_

ന്യൂഡല്‍ഹി: ഇന്തോനേഷ്യയിലെ ബാലിയില്‍ അറസ്റ്റിലായ അധോലോക നായകന്‍ ഛോട്ടാ രാജനെ ഡല്‍ഹിയിലെത്തിച്ചു. ഡല്‍ഹിയിലെത്തിച്ച ഛോട്ടാ രാജനെ നേരെ സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. സിബിഐ ആസ്ഥാനത്ത് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഛോട്ടാ രാജനെ ചോദ്യം ചെയ്യുന്നതിലൂടെ ഇന്ത്യ തേടുന്ന അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്‌റാഹീമിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

അതിനിടെ മുംബൈ പോലീസില്‍ ദാവൂദുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പേരുകള്‍ ദാവൂദ് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. മുംബൈ പോലീസില്‍ ചിലര്‍ ദാവൂദുമായി അടുത്ത ബന്ധമുള്ളവരാണെന്ന് ഛോട്ടാ രാജന്‍ നേരത്തെ ആരോപിച്ചിരുന്നു. അതിനാല്‍ തന്നെ ചോദ്യം ചെയ്യുമ്പോള്‍ മുംബൈ പോലീസിന്റെ സാന്നിധ്യം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.