Connect with us

National

ആസാമില്‍ ഒന്‍പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍

Published

|

Last Updated

ഗുവാഹതി: ആസാം കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഒന്‍പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനത്തു നടന്ന പ്രത്യേക ചടങ്ങിലാണ് എംഎമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവും യോഗത്തില്‍ പങ്കെടുത്തു. ബോലിന്‍ ചെത്യ, പ്രധാന്‍ ബറുവ, പല്ലബ് ലോചന്‍ ദാസ്, രാജന്‍ ബോര്‍തകുര്‍, പിയുഷ് ഹസാരിക, കൃപാനാഥ് മല്ല, അബു താഹിര്‍ ബെപാരി, ബിനന്ദ സൈകിയ, ജയന്ത മല്ല ബറുവ എന്നിവരാണു ബിജെപിയില്‍ ചേര്‍ന്നത്.

അടുത്തിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ഹിമന്ത ബിസ്‌വ ശര്‍മ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹത്തോട് കൂറുപുലര്‍ത്തുന്നവരാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ഇപ്പോള്‍ പാര്‍ട്ടി വിട്ട എംഎല്‍എമാര്‍ സെപ്റ്റംബര്‍ അവസാനം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ ഇവര്‍ക്കെതിരേ സസ്‌പെന്‍ഷന്‍, കാരണം കാണിക്കല്‍ നോട്ടീസ് അടക്കമുള്ള നടപടികള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം കൈക്കൊണ്ടിരുന്നു.

---- facebook comment plugin here -----

Latest