Connect with us

National

ഡല്‍ഹിയില്‍ ഗോവധം നിരോധിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനന്നത് ഗോവധവും ഗോമാംസോല്‍പന്നങ്ങളുടെ വില്‍പനയും നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച പൊതുതാല്‍പര്യ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹരജിയിലെ വിവരം തെറ്റിദ്ധാരണാജനകമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം ഹരജികള്‍ പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.

ഹരജിക്കാരന്റെ വാദത്തിനെതിരെ “ഡല്‍ഹി അഗ്രികള്‍ച്ചര്‍ കാറ്റില്‍ പ്രിസര്‍വേഷന്‍ ആക്ട് ” എന്ന നിയമം നിലവില്‍ ഉണ്ടെന്ന് ആപ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അനാവശ്യമായ പബ്ലിസിറ്റിക്കുവേണ്ടിയാണ് ഇത്തരം ഹരജികള്‍ കൊണ്ടുവരുന്നതെന്നും മതിയായ ചെലവുകള്‍ ഈടാക്കി ഇത് തള്ളണമെന്നും സര്‍ക്കാറിനുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ കോണ്‍സല്‍ സജ്ഞയ് ഘോഷ് വാദിച്ചു.

സ്വാമി സത്യാനന്ദ ചക്രധാരി എന്നയാളാണ് ഗോവധ നിരോധത്തിനുവേണ്ടി ഹരജി നല്‍കിയത്. 1932ലെ രണ്‍ബീര്‍ പീനല്‍ കോഡ് അനുസരിച്ച് ജമ്മു കശ്മീരില്‍ നിലവില്‍ ഉള്ള നിയമം പോലെ ഡല്‍ഹിയിലും നിരോധം ഏര്‍പെടുത്തണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഇതനുസരിച്ച് പശുവിനെയും അതിനു സമാനമായ മൃഗങ്ങളെയും വധിച്ചാല്‍ പത്തു വര്‍ഷം വരെ തടവും പിഴയും ലഭിക്കും.

Latest