മാണി രാജിവെക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ്

Posted on: November 6, 2015 5:28 pm | Last updated: November 7, 2015 at 3:09 am

km-maniതിരുവനന്തപുരം: പുനരന്വേഷണം നടത്താനുള്ള ഉത്തരവിന്റെ പേരില്‍ കെ എം മാണി രാജിവെക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ്. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. കൂടുതല്‍ കാര്യങ്ങള്‍ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി വന്നതിന് ശേഷം തീരുമാനിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.