കെെവെട്ട് കേസ്: ഒന്നാം പ്രതി എൻഎെഎ കോടതിയിൽ കീഴടങ്ങി

Posted on: November 6, 2015 1:56 pm | Last updated: November 6, 2015 at 6:19 pm
SHARE

crime2കൊച്ചി: തൊടുപുഴയില്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി കീഴടങ്ങി. അഞ്ച് വര്‍ഷത്തിലേറെയായി ഒളിവിലായിരുന്ന നാസറാണ് കൊച്ചി എന്‍ ഐ എ കോടതിയില്‍ കീഴടങ്ങിയത്. നാല് വര്‍ഷമായി താന്‍ കേരളത്തില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് നാല് വര്‍ഷത്തോളം താന്‍ കേരളത്തില്‍ ഉണ്ടായിരുന്നതായി കീഴടങ്ങാന്‍ എത്തിയ നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു. നാസറിനെതിരെ എന്‍ ഐ എ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.
പ്രവചകന്‍ മുഹമ്മദ് നബി(സ)യെ അവഹേളിക്കുന്ന തരത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിനെ തുടര്‍ന്നായിരുന്നു ആക്രമണം. കേസില്‍ അറസ്റ്റിലായ 31 പ്രതികളുടെ വിചാരണ എന്‍ ഐ എ കോടതി പൂര്‍ത്തിയാക്കിയിട്ടുണ്ട്. 18 പേരെ കുറ്റക്കാരല്ലെന്നുകണ്ട് കോടതി നേരത്തെ വിട്ടയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here