Connect with us

Kerala

നഷ്ടം നികത്താന്‍ സര്‍ക്കാര്‍ പുതുവഴി തേടുന്നു

Published

|

Last Updated

കോഴിക്കോട്; സര്‍ക്കാറിന് നഷ്ടം നികത്താന്‍ പുതുവഴി തേടുന്നു. പദ്ധതി പൂര്‍ത്തീകരണത്തിന് പണം കണ്ടെത്താന്‍ വിവിധ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നിലവില്‍ പിരിക്കുന്നതിന് പുറമെ മറ്റു വഴി തേടാനുള്ള നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ മുഖേനെ അതത് വകുപ്പുകള്‍ക്ക് കൈമാറി. മോട്ടോര്‍ വാഹന വകുപ്പിനാണ് കൂടുതല്‍ തുക ഈടാക്കണമെന്നാവശ്യപെട്ട് അനൈപചാരിക സര്‍ക്കുലര്‍ നല്‍കിയത്. നിര്‍ പദ്ധിപിച്ച് പിരിക്കരുടെന്ന നിര്‍ദേശവുമുണ്ട്.
നിശ്ചിത തുക മാര്‍ച്ച് 31ന് മുമ്പ് കണ്ടെത്തണമെന്നാണ് നിര്‍ദ്ദേശം. ഇതില്‍ 75 കോടിയാണ് കോഴിക്കോട് ജില്ലയില്‍ നിന്നും പിരിക്കേണ്ടത്. പിരിക്കുന്ന തുകയുടെ 80 ശതമാനം ഡിസംബര്‍ 31 ന് മുമ്പ് സര്‍ക്കാറില്‍ സമര്‍പ്പിക്കണം . ഫിറ്റ്‌നസ്സ് എടുക്കാനായി എത്തുന്ന വാഹന ഉടമകളില്‍ നിന്നാണ് പണം ഈടാക്കുന്നത്. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിനാണിത്.
ഓട്ടോ ഉടമകളില്‍ നിന്നും 500, മീഡിയം മോട്ടോര്‍ വാഹനങ്ങളില്‍ നിന്നും 1000, ഹെവി വാഹനങ്ങളില്‍ നിന്ന് 1500, പത്ത് ലക്ഷം രൂപവരെയുള്ള കാറുടമകളില്‍ നിന്ന് 1000, പത്ത് ലക്ഷം മുതല്‍ 20 ലക്ഷം വരെയുള്ള കാര്‍ ഉടമകളില്‍ നിന്നും 1500 ഇരുപത് ലക്ഷത്തിന് മുകളിലുള്ള കാര്‍ ഉടമകളില്‍ നിന്നും 2000 രൂപയുമാണ് അധികമായി ഈടാക്കുന്നത്.
ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍. നഷ്ടം നികത്താന്‍ 1225 കോടി രൂപയാണ് മെട്രോ, വിഴിഞ്ഞം, കണ്ണൂര്‍ എയര്‍പോര്‍ട്ട് എന്നിവയടക്കമുളള പദ്ധതികള്‍ക്കായി വാര്‍ഷിക ഇനത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ഖജനാവ് കാലിയായി. മറ്റു പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെയായി. ഈ സാഹചര്യത്തിലാണ് ആസ്തിയില്‍ മേല്‍ സാമ്പത്തിക വിപണിയില്‍ നിന്ന് കടമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.