ഫാറൂഖ് തങ്ങളുടെ ദീപ്ത സ്മരണകളിരമ്പി അനുസ്മരണ സമ്മേളനത്തില്‍ പതിനായിരങ്ങള്‍

Posted on: November 6, 2015 12:29 am | Last updated: November 6, 2015 at 12:29 am
SHARE

മഞ്ചേശ്വരം: സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ നേതാക്കളില്‍ പ്രമുഖനും മഞ്ചേശ്വരം മള്ഹര്‍ സ്ഥാപന സമുച്ഛയങ്ങളുടെ ശില്‍പ്പിയുമായിരുന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ വഫാത്തിന്റെ 40-ാം ദിനത്തില്‍ മഞ്ചേശ്വരം മള്ഹറില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ ഫാറൂഖ് തങ്ങളുടെ ദീപ്ത സ്മരണകളുമായി പതിനായിരങ്ങള്‍ സംഗമിച്ചു. സിയാറതും സ്വലാതും അനുസ്മരണ പ്രഭാഷണങ്ങളും മൗലിദ് പാരായണവുമായി വിശ്വാസികള്‍ മള്ഹര്‍ ക്യാമ്പസിനെ സജീവമാക്കി. സമസ്തയുടെ സമുന്നത നേതാക്കളും സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഖുര്‍ആന്‍ ഖത്തം ദുആക്ക് ഖാസി സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ കുറ നേതൃത്വം നല്‍കി. അനുസ്‌രണ സമ്മേളനം സമസ്ത വൈസ് പ്രസിഡന്റ് എം അലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയയുടെ അധ്യക്ഷതയില്‍ കര്‍ണാടക ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ ജംഇയ്യതുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അനുസ്മരണ പ്രഭാഷണവും നടത്തി. സ്വലാത്ത് മജ്‌ലിസിനും സമാപന പ്രാര്‍ഥനയ്ക്കും സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കി. കര്‍ണ്ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍ മോഡല്‍ അക്കാദമി പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു. സിയാറത്തിന് സയ്യിദ് അത്താവുല്ല തങ്ങള്‍ ഉദ്യാവരം നേതൃത്വം നല്‍കി.
സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയ്‌ലാണ്ടി, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് ഹാമിദ് ഇമ്പിച്ചികോയ തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് കെ എസ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് അബ്ദുല്ല ഹബീബ് തങ്ങള്‍ കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് അബ്ദുര്‍റഹ്ന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ്, ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അശ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് പൂക്കോയ തങ്ങള്‍ കരുവന്‍തുരുത്തി, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് കെ എസ് എം തങ്ങള്‍ ഗാന്ധിനഗര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, പി എം അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, അബ്ദുല്‍ഹമീദ് മുസ്‌ലിയാര്‍ മാണി, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്ല മുസ്‌ലിയാര്‍ ബെള്ളിപ്പാടി, ഹംസ കോയ ബാഖവി കടലുണ്ടി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, എം എസ് എം അബ്ദുറശീദ് സൈനി, സി എം ഇബ്‌റാഹീം, അബ്ദുര്‍റസ്സാഖ് എം എല്‍ എ, ചെന്നൈ മന്‍സൂര്‍ ഹാജി , മുഹമ്മദ് സ്വാലിഹ് സഅദി, കാവല്‍കട്ട റിസ്‌വി, തുടങ്ങിയവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here