സമസ്തയിലെ പുറത്താക്കല്‍ ലീഗിന്റെ രാഷ്ട്രീയ ധാര്‍ഷ്ട്യം: ഐ എന്‍ എല്‍

Posted on: November 6, 2015 12:27 am | Last updated: November 6, 2015 at 12:27 am
SHARE

കോഴിക്കോട്: തങ്ങളുടെ രാഷ്ട്രീയ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെ തള്ളി പ്പറയുകയും പുറത്താക്കുകയും ചെയ്യുന്ന മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ ഇരയാണ് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. എ പി അബ്ദുല്‍ വഹാബ് അഭിപ്രായപ്പെട്ടു. സമസ്തയെ വരുതിയിലാക്കാന്‍ മുമ്പ് മുസ്‌ലിം ലീഗ് നടത്തിയ ഹീനമായ ശ്രമങ്ങളാണ് പ്രസ്ഥാനത്തെ പിളര്‍പ്പിലേക്ക് നയിച്ചത്. അടങ്ങാത്ത പ്രതികാര ദാഹത്തോടെയാണ് അന്ന് മുതല്‍ എതിര്‍ വിഭാഗം സുന്നി പ്രവര്‍ത്തകരെ മുസ്‌ലിം ലീഗ് നേരിട്ടത്. നിരവധി വ്യക്തികള്‍ അതിന്റെ പേരില്‍ കൊല്ലപ്പെടുകയും സമൂഹത്തിന് ഏറെ നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്- വഹാബ് പറഞ്ഞു.