കോഴിക്കോട് റൂറല്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ

Posted on: November 5, 2015 9:29 pm | Last updated: November 5, 2015 at 9:29 pm
SHARE

പേരാമ്പ്ര: കേരള പോലീസ് ആക്ട് 78,79 വകുപ്പുകളനുസരിച്ച് കോഴിക്കോട് റൂറല്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. റൂറല്‍ പോലീസ് മേധാവിയില്‍ നിക്ഷിപ്മായ അധികാരം ഉപയോഗിച്ചാണ് ഉത്തരവ്. ശനിയാഴ്ച രാവിലെ ആറു മുതല്‍ അഞ്ച് ദിവസത്തേക്കാണ് നിരോധനാജ്ഞ. ഇതിന്റെ അടിസ്ഥാനത്തില്‍ നാശനഷ്ടം സൃഷ്ടിക്കാന്‍ ഏതെങ്കിലും വിധത്തില്‍ ഉയോഗപ്പെടുത്താവുന്ന വസ്തുക്കള്‍, വെടിമരുന്ന്, സ്‌ഫോടക വസ്തുക്കള്‍, ഏതെങ്കിലും വിധത്തില്‍ അക്രമത്തിന് ഉപയോഗിക്കാവുന്ന വസ്തുക്കള്‍, മെറ്റല്‍, അക്രമണം ലക്ഷ്യമിട്ട് സൂക്ഷിക്കുന്ന ഏതെങ്കിലും വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നതും, കൈവശം വെക്കുന്നതും കുറ്റകരമാണെന്ന് ഉത്തരവില്‍ പറയുന്നു. ഇതോടൊപ്പം പ്ലക്കാര്‍ഡ്, പോസ്റ്റര്‍, ബാനര്‍ എന്നിവ സ്ഥാപിക്കുന്നതും, മറ്റു വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. പ്രകടനം, പൊതുയോഗം, മോട്ടോര്‍ റാലികള്‍ എന്നിവയും ഈ സമയരിധിയില്‍ നിരോധിച്ചു.