സെന്‍സെക്‌സ് 249 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Posted on: November 5, 2015 8:15 pm | Last updated: November 5, 2015 at 8:15 pm
SHARE

share marketമുംബൈ: ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വരുന്നതിന് മുമ്പെ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 248.72 പോയിന്റ് നഷ്ടത്തില്‍ 26,304.20ലും നിഫ്റ്റി 84.75 പോയിന്റ് താഴ്ന്ന് 7955.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1800 ഓഹരികള്‍ നഷ്ടത്തിലും 896 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. കോള്‍ ഇന്ത്യ, എന്‍ടിപിസി, ഹീറോ മോട്ടോര്‍ കോര്‍പ്, എംആന്‍ഡ്എം, മാരുതി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും സണ്‍ ഫാര്‍മ, വേദാന്ത, ടാറ്റ സ്റ്റീല്‍, ഭേല്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here