ടൊയോട്ട കാറുകള്‍ തിരിച്ചുവിളിച്ചു

Posted on: November 5, 2015 8:15 pm | Last updated: November 5, 2015 at 8:15 pm

ദോഹ: 2003-05 മോഡല്‍ ടൊയോട്ട ആര്‍ എ വി4 കാറുകള്‍ സാമ്പത്തിക, വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു. എയര്‍ ബാഗുകളുടെ തകരാറാണ് കാരണം. ടൊയോട്ട ഏജന്റായ അബ്ദുല്ല അബ്ദുല്‍ ഗാനി കമ്പനിയുടെ സഹകരണത്തോടെയാണ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നത്.വാഹനങ്ങളുടെ പോരായ്മ കണ്ടെത്തി പരിഹരിച്ച് ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധത ഉറപ്പിക്കുന്നതാണ് നടപടി. ഉപഭോക്തൃ സംരക്ഷണ വകുപ്പുമായുള്ള ആശയവിനിമയത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളും പോരായ്മകളും ഉപഭോക്താക്കള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം.