ബിഹാര്‍ നിയമസഭാതിരഞ്ഞെടുപ്പ്: അഞ്ച് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ മഹാസഖ്യത്തിനൊപ്പം

Posted on: November 5, 2015 7:22 pm | Last updated: November 6, 2015 at 2:17 pm
SHARE

bihar-election38_041814015329ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതുവരെ പുറത്തുവന്ന ആറ് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ അഞ്ചും ജെ.ഡി.യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിനൊപ്പം.
ടൈംസ് നൗസീ വോട്ടര്‍, ന്യൂസ് എക്‌സ്‌സി.എന്‍.എക്‌സ്, ന്യൂസ് നേഷന്‍, എ.ബി.പി ന്യൂസ്, ഇന്ത്യാ ടി.വിസി വോട്ടര്‍ സര്‍വെകളാണ് മഹാസഖ്യത്തിന് മുന്‍തൂക്കം പ്രവചിക്കുന്നത്.
ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്ക് മുന്‍ തൂക്കമെന്നാണ് ഇന്ത്യാ ടുഡേസിസിറോ സര്‍വെയുടെ പ്രവചനം.
മഹാസഖ്യം 122 സീറ്റുകള്‍ വരെ നേടുമെന്നാണ് ടൈംസ് നൗ സര്‍വേ പ്രവചിക്കുന്നത്. എന്‍.ഡി.എ സഖ്യം 111 സീറ്റുകള്‍ നേടുമെന്നാണ് സര്‍വെ പറയുന്നത്.
മഹാസഖ്യം 130 മുതല്‍ 140 വരെ സീറ്റുകളും,എന്‍.ഡി.എ സഖ്യം 90 മുതല്‍ 100 വരെ സീറ്റുകള്‍ വരെ നേടുമെന്നാണ് ന്ര്യൂ എക്‌സ് സര്‍വെ പ്രവചിക്കുന്നത്.
ന്യൂസ് നേഷന്‍ മഹാസഖ്യം 120-124 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുമ്പോള്‍ എന്‍.ഡി.എയ്ക്ക് 115119 സീറ്റുകളും പ്രവചിക്കുന്നു.
എ.ബി.പി ന്യൂസ് സര്‍വെ പ്രകാരം മഹാസഖ്യം 130 സീറ്റുകളും എന്‍.ഡി.എ സഖ്യം 108 സീറ്റുകളും നേടുമെന്ന് പറയുന്നു. ഇന്ത്യാ ടി.വിസി.വോട്ടര്‍ സര്‍വെ പ്രകാരം മഹാസഖ്യം 122 ഉം എന്‍.ഡി.എ 111 സീറ്റും നേടുമെന്നാണ് പറയുന്നത്.
ഇന്ത്യാ ടുഡേ സര്‍വേയില്‍ എന്‍.ഡി.എ സഖ്യം 113 മുതല്‍ 127 സീറ്റുകള്‍ നേടുമെന്ന് പറയുന്നു. മഹാസഖ്യത്തിന് 111-123 സീറ്റുകളാണ് ഇന്ത്യാ ടുഡേ സര്‍വെ പ്രവചിക്കുന്നത്.