Connect with us

Techno

ഗാലക്‌സി എസ്6 എഡ്ജില്‍ സുരക്ഷാപിഴവുകള്‍ ഉള്ളതായി ഗൂഗിള്‍

Published

|

Last Updated

സാംസംഗിന്റെ പുതിയ ഏറ്റവും പുതിയ മോഡലുകളിലൊന്നായ ഗാലക്‌സി എസ്6 എഡ്ജില്‍ സുരക്ഷാപിഴവുകളുള്ളതായി ഗൂഗിളിന്റെ വെളിപ്പെടുത്തല്‍. ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് വഴിയൊരുക്കുന്ന തരിത്തിലുള്ള പിഴവുകള്‍ പോലും എസ്6 എഡ്ജിലുണ്ടെന്നാണ് ഗൂഗിളിന്റെ റിപ്പോര്‍ട്ട്. ഇക്കാര്യങ്ങള്‍ ഗൂഗിള്‍ അറിയിച്ചതിനെ തുടര്‍ന്ന് പലപിഴവുകളും സാംസംഗ് പരിഹരിച്ചുവെങ്കിലും ചില പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കപ്പെടാന്‍ ബാക്കിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഗൂഗിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡിലാണ് ഗാലക്‌സി ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സുരക്ഷാപിഴവുകളുണ്ടായാല്‍ അതില്‍ ഗൂഗിളിനും ഉത്തരവാദിത്തമുണ്ട്. ഗാലക്‌സി എസ്6 എഡ്ജില്‍ അവശേഷിച്ചിട്ടുള്ളത് മൂന്ന് സുരക്ഷാപിഴവുകള്‍ മാത്രമാണെന്നും, അവ ഈ മാസമവസാനം നല്‍കുന്ന അപ്‌ഡേറ്റ് വഴി പരിഹരിക്കുമെന്നും സാംസംഗിന്റെ വാര്‍ത്താക്കുറിപ്പ് പറയുന്നു.

---- facebook comment plugin here -----

Latest