Connect with us

Gulf

മസ്ജിദുന്നബവിയിലേക്ക് വിശുദ്ധ ഖുര്‍ആനിന്റെ അപൂര്‍വ്വ പ്രതി എറ്റുവാങ്ങി

Published

|

Last Updated

മദീന മുനവ്വറ: ഇരു ഹറം മേധാവി ഡോക്ടര്‍ അബ്ദു റഹിമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈസ് കഴിഞ്ഞ ദിവസം മസ്ജിദുന്നബവി ലൈബ്രറിക്കായി വിശുദ്ധ ഖുര്‍ആനിന്റെ അപൂര്‍വ്വ പ്രതി ഏറ്റുവാങ്ങി. സ്വര്‍ണ്ണം കൊണ്ട് അലങ്കരിച്ച മുന്നൂറു പേജുള്ള മുസ്ഹഫിനു 61.5 ണ്മ 42.5 സെന്റിമീറ്റര്‍ അളവാണ് ഉള്ളത്. അറബിയിലെ റൈഹാനി ലിപിയില്‍ പകര്‍ത്തപ്പെട്ട മുസ്ഹഫ് ഹറം ലൈബ്രറിയിലേക്ക് ലഭിച്ച അത്യാകര്‍ഷകമായ സമ്മാനമായാണു കണക്കാക്കപ്പെടുന്നത്. വിവിധ രീതിയില്‍ ഒരോ പേജും സ്വര്‍ണ്ണം കൊണ്ടു ഡിസൈന്‍ ചെയ്തിട്ടുണ്ട്. വിശുദ്ധ ഖുര്‍്ആനിലെ പേജുകള്‍ മറിക്കാനുള്ള സൂചനകള്‍ സൂറത്തുകളുടെ പേരുകള്‍ ഹിസ്ബുകള്‍ മറ്റു അടയാളങ്ങള്‍ എന്നിവയെല്ലാം സ്വര്‍ണ്ണ ലിപികളില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്.
മസ്ജിദുന്നബവിയിലെ ലൈബ്രറി സന്ദര്‍ശിക്കുന്നവര്‍ക്ക് ഇനി ഈ അപൂര്‍വ്വ മുസ്ഹഫും പ്രദര്‍ശിക്കപ്പെടും. കഴിഞ്ഞകാലങ്ങളില്‍ മുസ്ലിം ലോകം പരിശുദ്ധ മുസ്ഹഫിനെ എങ്ങനെയാണ് പരിരക്ഷിച്ചു പോന്നിരുന്നതെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തുകയാണ് പ്രദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നത് .

Latest