പാലക്കാട് സഹോദരിമാര്‍ ഉള്‍പ്പെടെ നാലുപേര്‍ മുങ്ങി മരിച്ചു

Posted on: November 5, 2015 5:26 pm | Last updated: November 6, 2015 at 12:15 pm
SHARE

deathപാലക്കാട്: പാലക്കാട് മൂന്ന് പെണ്‍കുട്ടികളേയും ഒരു യുവാവിനേയും മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേനോന്‍പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തുള്ളു വയലിന് നടുവിലെ മണ്ണെടുത്ത കുഴിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. കാര്‍ത്തികേയന്‍(23), ധന്യ(21), പവിത്ര(16), സഹോദരി സുമിത്ര(12) എന്നിവരാണ് മരിച്ചത്.

ഉച്ചക്ക് ശേഷമാണ് സംഭവമുണ്ടായത്. വോട്ടിംഗ് ആയതിനാല്‍ പ്രദേശത്ത് മറ്റാരും ഉണ്ടായിരുന്നില്ല. കഞ്ചിക്കോട് നിന്ന് അഗ്നിശമനസേന എത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.