ദുബൈയില്‍ വസ്തു വാങ്ങുന്നവരില്‍ ഇന്ത്യക്കാര്‍ മുന്നില്‍

Posted on: November 5, 2015 4:48 pm | Last updated: November 6, 2015 at 6:54 pm

Untitled-1 copyദുബൈ: വസ്തുവാങ്ങുന്ന അറബികളല്ലാത്ത പ്രവാസികളില്‍ ഇന്ത്യക്കാര്‍ മുന്നില്‍. വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മൊത്തം നടന്ന നിക്ഷേപത്തില്‍ 520 കോടിയും നിക്ഷേപിച്ചത് ഇന്ത്യക്കാര്‍. കഴിഞ്ഞ ഒമ്പത് മാസത്തെ കണക്കെടുത്താല്‍ ഇന്ത്യക്കാര്‍ വസ്തുവാങ്ങുന്നതിനായി മൊത്തം ചെലവിട്ടത് 1,300 കോടി ദിര്‍ഹമാണ്. വര്‍ഷത്തിന്റെ ഒന്നാം പാദത്തിലും ഇന്ത്യക്കാരായിരുന്നു നിക്ഷേപകരില്‍ മുന്നില്‍. അറബികളല്ലാത്തവരിലാണ് ഇന്ത്യക്കാര്‍ ഒന്നാമതായി എത്തിയിരിക്കുന്നത്. ദുബൈ ലാന്റ് ഡിപാര്‍ട്‌മെന്റാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. അറബ് ഇതര മേഖലയില്‍ നിന്നുള്ള നിക്ഷേപകരില്‍ ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ബ്രിട്ടീഷുകാരും മൂന്നാം സ്ഥാനത്ത് പാക്കിസ്ഥാനികളുമാണ്. ഒമ്പത് മാസത്തിനിടെ ബ്രിട്ടീഷുകാര്‍ 700 കോടിയും പാക്കിസ്ഥാനികള്‍ 500 കോടിയും നിക്ഷേപിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.