കാസ്രോട്ടാര്‍ രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി

Posted on: November 5, 2015 4:32 pm | Last updated: November 5, 2015 at 4:32 pm
SHARE

12214385_691374217665801_312727353_oഅബുദാബി: അബുദാബിയില്‍ കാസ്രോട്ടാര്‍ സങ്കടിപ്പിച്ച രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി. ‘കേരളം എങ്ങോട്ട്’ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തങ്ങളുടെ വാദങ്ങള്‍ നിരത്തി. കാസര്‍കോഡിന്റെ വികസന കാര്യത്തില്‍ പരസ്പരം പഴിചാരുന്നവര്‍ പിന്നോക്ക ജില്ലയുടെ വികസന കാര്യത്തില്‍ ഒന്നിക്കണം എന്ന പൊതു ധാരണയിലാണ് സംവാദം അവസാനിച്ചത്.

ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു . കാസര്‍കോഡ് ജില്ലാ മുസ്ലിംലീഗ് മുന്‍ വൈസ് പ്രസിഡന്റ് എ ഹമീദ് ഹാജി, കെ എം സി സി സംസ്ഥാന ട്രഷറര്‍ സമീര്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ജില്ലയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബാബു രാജ് (സിപിഎം), വിനയ ചന്ദ്രന്‍ (സിപിഐ), പി കെ അഹമ്മദ്,അനീസ് മുഹമ്മദ് (കെഎംസിസി), ഗഫൂര്‍ ഹാജി (ഐഎംസിസി), ടി എം ഹസ്സന്‍ (ഇന്ത്യന്‍ കള്‍ച്ചര്‍ സെന്റര്‍),റഷീദ് കെ വി (ഇഐഎഫ്എഫ്), സാബിര്‍ മാട്ടൂല്‍ (എസ്‌കെഎസ്എസ്എഫ് ), മെഹര്‍ബാന്‍ കല്ലൂരാവി (യുത്ത് ഇന്ത്യ), സഹീര്‍ (വെല്‍ഫയര്‍ പാര്‍ട്ടി ), സംസ്ഥാന കെഎംസിസി മീഡിയ കണ്‍വീനര്‍ റാഷിദ് ഇടത്തോട്, സിറാജ് അബുദാബി റിപ്പോര്‍ട്ടര്‍ റാഷിദ് പൂമാടം, പി എം ഫാറൂഖ് പങ്കെടുത്തു . ശമീം ബേക്കല്‍ സ്വാഗതവും മുഹമ്മദ് ആലംപാടി നന്ദിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here