എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനം ഏല്‍പ്പിച്ചത് വിഎസ് അല്ല: വെള്ളാപ്പള്ളി

Posted on: November 5, 2015 3:27 pm | Last updated: November 5, 2015 at 3:28 pm
SHARE

VELLAPPALLI NADESANആലപ്പുഴ: വെള്ളാപ്പള്ളി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറണമെന്ന് ആവശ്യപ്പെട്ട വി എസിന് വെള്ളാപ്പള്ളിയുടെ മറുപടി. വി എസ് അല്ല തന്നെ ജനറല്‍ സെക്രട്ടറിയാക്കിയതെന്ന് വെള്ളാപ്പള്ളി തിരിച്ചടിച്ചു. അധികാരത്തിലിരിക്കുമ്പോള്‍ വി എസ് മകന് വേണ്ടി പ്രവര്‍ത്തിച്ചു എന്നാണ് ഇപ്പോള്‍ തെളിയുന്നത്. വി എസ് പാര്‍ട്ടിയിലെ സ്ഥാനവും പ്രതിപക്ഷ നേതാവ് സ്ഥാനവും രാജിവയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബിജെപിയുമായി ഉണ്ടാക്കിയ സഖ്യത്തിന് നിരവധി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ സാധിച്ചു. ഇതിന്റെ ഗുണം ഇരുകൂട്ടര്‍ക്കും ലഭിക്കും. രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുമെന്ന നിലപാടുമായി മുന്നോട്ട് പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here