ഓണ്‍ലൈന്‍ ലോട്ടറി നിരോധം സുപ്രീംകോടതി ശരിവച്ചു

Posted on: November 5, 2015 3:13 pm | Last updated: November 5, 2015 at 3:13 pm

supreme courtന്യൂഡല്‍ഹി: കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധം സുപ്രീംകോടതി ശരിവച്ചു. കേരളത്തിലേയും നാഗാലാന്‍ഡിലേയും ഓണ്‍ലൈന്‍ ലോട്ടറി നിരോധമാണ് കോടതി ശരിവച്ചത്. ലോട്ടറി കമ്പനികളും വ്യാപാരികളും നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി വിധി.

കേരള, നാഗാലാന്‍ഡ് സര്‍ക്കാരുകള്‍ ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധം നീക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.