മലപ്പുറത്ത് റീപോളിംഗിന് ശുപാര്‍ശ

Posted on: November 5, 2015 5:32 pm | Last updated: November 6, 2015 at 12:15 pm
SHARE

voteമലപ്പുറം: യന്ത്രത്തകരാര്‍ മൂലം വോട്ടിംഗ് മുടങ്ങിയ 13 പഞ്ചായത്തുകളിലെ 27 ബൂത്തുകളില്‍ നാളെ റീപോളിംഗ് നടത്താന്‍ ജില്ലാ കളക്ടര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാര്‍ശ ചെയ്തു. ചെറുകാവ്, ചേലേമ്പ്ര, പോരൂര്‍, പാണ്ടിക്കാട്, കരുളായി, ചീക്കോട്, ആലിപറമ്പ്, മേലാറ്റൂര്‍, നിറമരുതൂര്‍, വെട്ടം, തവനൂര്‍, മാറഞ്ചേരി, ആനക്കയം ഗ്രാമപഞ്ചായത്തുകളിലെ ബൂത്തുകളില്‍ രണ്ട് മണിക്കൂറിലധികം തടസപ്പെട്ട ബൂത്തികളില്‍ ഏഴുമണിവരെ വോട്ടെടുപ്പ് തുടരാനും തീരുമാനമായിട്ടുണ്ട്.

വിവിധ കാരണങ്ങളാണ് പോളിംഗ് തടസ്സപ്പെട്ടത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേ തുടര്‍ന്ന് ലീഗ്, സിപിഎം നേതാക്കള്‍ കലക്ടറുടെ ചേംബറിലെത്തി റീപോളിംഗ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് റീപോളിംഗ് നടത്താന്‍ തീരുമാനിച്ചത്.

എന്നാല്‍ അട്ടിമറി ആരോപണം ജില്ലാ ഭരണകൂടം നിഷേധിച്ചു. യന്ത്രത്തകരാറും ഉദ്യോഗസ്ഥരുടെ പരിചയക്കുറവുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. വോട്ടിംഗ് വൈകുന്നത് സംബന്ധിച്ച വിവരങ്ങള്‍ കൃത്യസമയത്ത് കൈമാറാത്തതിന് ജില്ലാ കലക്ടര്‍ക്ക് കമ്മീഷന്‍ അന്ത്യശാസനം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here