Connect with us

Organisation

മുസ്‌ലിം ജമാഅത്ത് രൂപവത്കരണ പ്രവര്‍ത്തനം ഊര്‍ജിതം

Published

|

Last Updated

പാലക്കാട്: ധര്‍മപതാകയേന്തുക ശീര്‍ഷകത്തില്‍ ക്യാമ്പ് യിന്റെ ഭാഗമായി എസ് വൈ എസ് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതം.
പുനഃസംഘടനയുടെ ഭാഗമായുള്ള യൂനിറ്റ്കൗണ്‍സിലുകള്‍ക്ക് തുടക്കമായി. കഴിഞ്ഞ സെപ്തം. 27ന് മെമ്പര്‍ഷിപ്പ് ഡേയോടെയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായത്. യൂനിറ്റുകളുടെ വര്‍ധവിനൊപ്പം മെമ്പര്‍മാരും വന്‍തോതിലാണ് സുന്നിപ്രസ്ഥാനത്തിലേക്ക് പുതിയ അണിചേര്‍ന്നത്.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓണ്‍ ലൈന്‍ സംവിധാനത്തോടെയാണ് മെമ്പര്‍ഷിപ്പ് ചേര്‍ക്കല്‍. യുനിറ്റ് പുനസംഘടനയോടൊപ്പം ബഹുജനസംഘടനയായ മുസ് ലിം ജമാഅത്ത് രൂപവത്കരണവും നടക്കും. ഇതിന് മുന്നോടിയായി ആര്‍ ഒ കോച്ചിംഗ്, ശില്‍പ്പശാല പ്രത്യേക പരിശീലന ലഭിച്ച റിട്ടേണിംഗ് ഓഫീസര്‍ മുഖാന്തിരം യൂനിറ്റ് കൗണ്‍സിലുകള്‍ നടന്നു വരുകയാണ്. അറുപതാം വാര്‍ഷിക സമ്മേളനപ്രഖ്യാപനത്തോടെതുടക്കംകുറിച്ച് ബഹുജന സംഘടന മുസ്‌ലിം ജമാഅത്ത് യൂനിറ്റ് പ്രവര്‍ത്തനം ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നത്.
മുസ്‌ലിം സമൂഹത്തിന്റെ പുരോഗതിക്കും സമൂഹത്തിലെ തിന്മകള്‍ക്കെതിരെയും ശക്തമായി ഇടപെടല്‍ നടത്തുന്നതിനും സമൂഹത്തില്‍ വേറിട്ട ശബ്ദം ഉയര്‍ത്തുന്നതിനും വേണ്ടിയുള്ള മുസ് ലീം ജമാഅത്ത് രൂപവത്ക്കരണം നാനാഭാഗത്തും ചര്‍ച്ച യായികഴിഞ്ഞു. തിരെഞ്ഞടുപ്പിലും എസ് വൈ എസ് ആരുടെ കൂടെ നില്‍ക്കുമെന്നത് രാഷ്ട്രീയപാര്‍ട്ടികളിലും സജീവചര്‍ച്ചയായിട്ടുണ്ട്. പല രാഷ്ട്രീയ കക്ഷികളും ഇതിനകം പിന്തുണ തേടി നേതാക്കളെ സമീപിച്ചിട്ടുണ്ടെങ്കിലും ധര്‍മത്തിന്റെ പക്ഷത്ത് നില്‍ക്കുന്നവരെയും സുന്നിപ്രസ്ഥാനത്തിന് സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുക എന്നതാണ് നയമെന്നതില്‍ മാറ്റമില്ലെന്ന നിലപാടാണ്.എസ് വൈ എസ് മെമ്പര്‍ഷിപ്പ് ക്യാംപ് യിന്റെ ഭാഗമായി ഒറ്റപ്പാലം മര്‍ക്‌സില്‍ നടന്ന കേരള മുസ് ലീം ജമാഅത്ത് രൂപവത്കരണ മാര്‍ഗ രേഖ സ്വാദിഖ് വെളിമുക്ക് അവതരിപ്പിച്ചു. ഇ ഡി ചെയര്‍മാന്‍ യു എ മുബാറക് സഖാഫി അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
സമയബന്ധിതമായി പുനഃസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ നടപ്പാക്കണമെന്ന് എം വി സിദ്ദീഖ് സഖാഫി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. സുലൈമാന്‍ ചുണ്ടമ്പറ്റ , അലിയാര്‍ മാസ്റ്റര്‍ പ്രസംഗിച്ചു.

Latest