മാഗി വില്‍പ്പന പുനരാരംഭിക്കുന്നു

Posted on: November 5, 2015 5:44 am | Last updated: November 5, 2015 at 12:45 am
SHARE

MAGGIന്യൂഡല്‍ഹി: ലാബ് പരിശോധനാ ഫലങ്ങള്‍ അനുകൂലമായ സാഹചര്യത്തില്‍ രാജ്യത്ത് നിരോധിച്ച മാഗി ഉത്പന്നങ്ങള്‍ ഈ മാസം തന്നെ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്നു. വില്‍പ്പന പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി നെസ്‌ലെ വ്യക്തമാക്കി.
അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ ഇവയുടെ വില്‍പ്പന കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ പുതിയ സാമ്പിളുകള്‍ വിവിധ ലാബുകളില്‍ പരിശോധിച്ചപ്പോള്‍ സുരക്ഷിതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിപണിയില്‍ വില്‍പ്പന പുനരാരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതെന്ന് കമ്പനി വ്യക്തമാക്കി.