പശുവിന്റെ ചിത്രം വെച്ച് പരസ്യം; ബി ജെ പിക്കെതിരെ വിശാല സഖ്യം

Posted on: November 5, 2015 5:43 am | Last updated: November 5, 2015 at 12:43 am
SHARE

പാറ്റ്‌ന: അവസാനഘട്ട വോട്ടെടുപ്പിന് ഒരുങ്ങിയിരിക്കുന്ന ബീഹാറില്‍ പശുവിന്റെ ചിത്രം വെച്ച് പരസ്യമൊരുക്കി വോട്ടുനേടാന്‍ ബി ജെ പി ശ്രമം. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ലക്ഷ്യംവെച്ചാണ് പശുവിനെ കെട്ടിപ്പിടിച്ച് ഇരിക്കുന്ന സ്ത്രീയുടെ ചിത്രമുളള പരസ്യം പ്രസിദ്ധീകരിച്ചത്.
വിശുദ്ധ മൃഗമായ പശുവിനെ നിരന്തരമായി ആക്രമിക്കുമ്പോഴും, അപമാനിക്കുമ്പോഴും മുഖ്യമന്ത്രി നിതീഷ് കുമാര്‍ മിണ്ടാതിരിക്കുകയാണോ എന്ന് പരസ്യത്തില്‍ ചോദിക്കുന്നു. ബീഹാറിലെ പ്രമുഖ ദിനപത്രത്തിലാണ് പരസ്യം വന്നത്.
ലാലുപ്രസാദ് യാദവ്, രഘുവംശ പ്രസാദ് സിംഗ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുടെ പ്രസ്താവനകളും പരസ്യത്തില്‍ ഉണ്ട്. ബീഫ് എന്നുപയോഗിച്ചിരിക്കുന്ന എല്ലാ ഭാഗങ്ങളും ചുവന്ന അക്ഷരത്തിലാണ് അടയാളപെടുത്തിയിരിക്കുന്നത്.
നിലവില്‍ നാലുഘട്ടങ്ങള്‍ പൂര്‍ത്തിയായ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ അവസാനവട്ട വോട്ടെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പരസ്യത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് വിശാല സഖ്യം പരാതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here