കലാലയം പ്രഭാഷണ പരിശീലനം: രണ്ടാം ഘട്ട ക്യാമ്പ് 13ന്

Posted on: November 5, 2015 5:32 am | Last updated: November 5, 2015 at 12:33 am

കോഴിക്കോട്: പുതുനിര പ്രഭാഷകരെ ലക്ഷ്യമിട്ട് എസ് എസ് എഫ് സാംസ്‌കാരിക വിഭാഗമായ കലാലയം സംഘടിപ്പിക്കുന്ന പ്രഭാഷണ പരിശീലനത്തിന്റെ രണ്ടാം ഘട്ട ക്യാമ്പ് ഈ മാസം 13,14 തീയതികളില്‍ മലപ്പുറം മഅ്ദിനില്‍ നടക്കും.
രണ്ടാം ഘട്ടത്തില്‍ ജില്ലാ ഭാരവാഹികള്‍ക്കു പുറമെ ഡിവിഷനില്‍ നിന്ന് ഒരാള്‍ വീതം പങ്കെടുക്കും. ഇബ്‌റാഹീം ബാഖവി മേല്‍മുറി, തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി, പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, റഹ്മത്തുല്ല സഖാഫി എളമരം, കെ അബ്ദുല്‍ കലാം, ഫൈസല്‍ അഹ്‌സനി ഉളിയില്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.