Connect with us

International

നൈറ്റ് ക്ലബ് തീപ്പിടിത്തം: റൊമാനിയന്‍ പ്രധാനമന്ത്രി വിക്ടര്‍ പോന്റ രാജി വെച്ചു

Published

|

Last Updated

ബ്യൂചറസ്റ്റ്: കഴിഞ്ഞ ആഴ്ച നൈറ്റ് ക്ലബ്ബിലുണ്ടായ തീപ്പിടുത്തത്തില്‍ 30ലധികം പേര്‍ മരിച്ച സംഭവം വന്‍പ്രതിഷേധമുയര്‍ത്തിയതിനെത്തുടര്‍ന്ന് റൊമാനിയന്‍ പ്രധാനമന്ത്രി വിക്ടര്‍ പോന്റ തന്റെ രാജി പ്രഖ്യാപിച്ചു. പ്രസ്താവനയിലാണ് പോന്റ രാജിക്കാര്യം അറിയിച്ചത്. തന്റെ രാജി തെരുവില്‍ പ്രതിഷേധിക്കുന്നവരെ തൃപ്തരാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പുതിയ സര്‍ക്കാര്‍ നിലവില്‍വരും വരെ തല്‍സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രസിഡന്റ് ക്ലൗസ് ഐയോഹാനിസിന്റെ പേര് മുന്നോട്ട് വന്നിട്ടുണ്ട്. ഇതിന് പാര്‍ലിമെന്റിന്റെ അംഗീകാരം വേണം. അടുത്ത വര്‍ഷം ഡിസംബില്‍ റൊമാനിയയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പോന്റയുടെ രാജി. പ്രധാനമന്ത്രിയുടെ രാജി തെരുവില്‍ പ്രതിഷേധിക്കുന്നവരുടെ വിജയമാണെന്നും ഇത് എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഒരു പാഠമാണെന്നും പ്രതിപക്ഷ ഉപനേതാവ് കാറ്റലിന്‍ പ്രിഡോയ് പറഞ്ഞു.

Latest